Flash News: പിറവം ഉപജില്ലാ കായിക മേളയില്‍ പാമ്പാക്കുട എം.ടി.എം. ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 279 പോയിന്റ് നേടിയാണ് എം.ടി.എം. ചാമ്പ്യന്‍ഷിപ്പ് നേടിയത്. 234 പോയിന്റ് നേടിയ പിറവം എം.കെ.എം. ഹൈസ്‌കൂളിനാണ് രണ്ടാം സ്ഥാനം. പിറവം സെന്റ് ജോസഫ് ഹൈസ്‌കൂളിനാണ് മൂന്നാം സ്ഥാനം (218 പോയിന്റ്).

Friday 1 November 2013

ഉപജില്ലാ കായികമേള: പാമ്പാക്കുട എം.ടി.എമ്മിന് ചാമ്പ്യന്‍ഷിപ്പ്

new.gif - 2.40 Kb Sports Meet Result  Click Here
 Overall School Champion    Click Here

എം.ടി.എം. ഹൈസ്‌കൂള്‍ ടീമിന് ഓവറോള്‍ ചാമ്പ്യൻമാർക്കുള്ള പുരസ്ക്കാരം എ ഇ ഒ  സാലിക്കുട്ടി ജേക്കബ്‌ നൽകുന്നു 
രണ്ടാം സ്ഥാനം നേടിയ എം.കെ.എം.ഹയർ സെക്കന്ററി സ്‌കൂള്‍ ടീമിന്  എ ഇ ഒ  സാലിക്കുട്ടി ജേക്കബ്‌ പുരസ്ക്കാരം നൽകുന്നു .
പിറവം: പിറവം ഉപജില്ലാ കായിക മേളയില്‍ പാമ്പാക്കുട എം.ടി.എം. ഹൈസ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. 279 പോയിന്റ് നേടിയാണ് എം.ടി.എം. ചാമ്പ്യന്‍ഷിപ്പ് നേടിയത്. 234 പോയിന്റ് നേടിയ പിറവം എം.കെ.എം. ഹൈസ്‌കൂളിനാണ് രണ്ടാം സ്ഥാനം. പിറവം സെന്റ് ജോസഫ് ഹൈസ്‌കൂളിനാണ് മൂന്നാം സ്ഥാനം (218 പോയിന്റ്). ഗവ. സ്‌കൂളുകളില്‍ ആതിഥേയരായ നാമക്കുഴി ഗവ. ഹൈസ്‌കൂളാണ് മുന്നില്‍. സമാപന യോഗം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സാലിക്കുട്ടി ജേക്കബ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം അഡ്വ. കെ.എന്‍. ചന്ദ്രശേഖരന്‍ അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ മായാ ശേഖര്‍, പ്രധാനാധ്യാപിക കെ. അമ്മിണി എന്നിവര്‍ പ്രസംഗിച്ചു.

Tuesday 29 October 2013

ഉപജില്ലാ കായികമേള ആരംഭിച്ചു

എ ഇ ഒ സാലിക്കുട്ടി ജേക്കബ്‌ പതാക ഉയര്ത്തുന്നു.
കായിക താരങ്ങൾ മാർച്ച്‌ ഫാസ്റ്റിനു അണിനിരന്നപ്പോള്‍ 
പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ സാബു കെ ജേക്കബ്‌ കായിക മേള ഉദ്ഘാടനം ചെയ്യുന്നു.
പിറവം: വിദ്യാഭ്യാസ ഉപജില്ലാ കായികമേള നാമക്കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. പിറവം എ ഇ ഒ സാലിക്കുട്ടി ജേക്കബ് പതാക ഉയര്ത്തി . തുടര്‍ന്ന് കായിക താരങ്ങളുടെ മാര്‍ച്ച്‌ ഫാസ്റ്റ് നടന്നു. ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ജൂലി സാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ.സാബു കെ ജേക്കബ്‌ കായിക മേള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പര്‍ ഗ്രേസി മാത്യു , ഗ്രാമ പഞ്ചായത്ത് മെമ്പർ Adv.കെ.എൻ ചന്ദ്രശേഖരൻ, എന്നിവര് സംബന്ധിച്ചു. നാമക്കുഴി ഗവ.സ്‌കൂള്‍ ഹെഡ്മിസ്ട്രസ് അമ്മിണി വി.ഡി കൃതഞ്ജത പറഞ്ഞു. ഉപജില്ലയിലെ 45 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍ മേളയില്‍ പങ്കെടുക്കും.

Monday 28 October 2013

ഉപജില്ലാ കായികമേള നാമക്കുഴിയില്‍

പിറവം: പിറവം വിദ്യാഭ്യാസ ഉപജില്ലാ കായികമേള 30, 31, നവംബര്‍ ഒന്ന് തീയതികളില്‍ നാമക്കുഴി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ഉപജില്ലയിലെ 45 വിദ്യാലയങ്ങളില്‍ നിന്നായി ആയിരത്തോളം കുട്ടികള്‍ പങ്കെടുക്കും.നാളെ രാവിലെ 8.30 ന് എ ഇ ഒ സാലിക്കുട്ടി ജേക്കബ് പതാക ഉയർത്തും.തുടർന്ന് കായിക താരങ്ങളുടെ മാർച്ച്‌ ഫാസ്റ്റ് നടക്കും. പിറവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ.സാബു കെ ജേക്കബ്‌ സല്യുട്ട് സ്വീകരിക്കും.9 ന് ദീപശിഖ എത്തിച്ചേരും. തുടർന്ന് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ജൂലി സാബു അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ.സാബു കെ ജേക്കബ്‌ കായിക മേള ഉദ്ഘാടനം ചെയ്യും .ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഗ്രേസി മാത്യു , ഗ്രാമ പഞ്ചായത്ത് മെമ്പർ അടവ് കെ.എൻ ചന്ദ്രശേഖരൻ, നാമക്കുഴി ഗവ.സ്‌കൂൾ ഹെഡ്മിസ്ട്രസ് അമ്മിണി വി.ഡി കൃതഞ്ജത പറയും.
കൂടുതൽ വിവരങ്ങൾക്ക്  ഇവിടെ ക്ലിക്ക് ചെയ്യുക